Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Weather Live Updates: ഇന്ന് മഴദിനം, 14 ജില്ലകളിലും മുന്നറിയിപ്പ് !

Kerala Rains
, ബുധന്‍, 13 ജൂലൈ 2022 (08:03 IST)
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് മഴദിനം. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ശക്തമായ മഴ സംസ്ഥാനത്തുടനീളം ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും. അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ്. 
 
തെക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദം നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 4-5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Work From Home: വർക്ക് ഫ്രം ഹോം നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതർലാൻഡ്സ്