Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടണം; കര്‍ക്കിടക വാവ് ജൂലൈ 28 ന്

പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്

പിതൃക്കളുടെ ആത്മശാന്തിക്കായി ബലിയിടണം; കര്‍ക്കിടക വാവ് ജൂലൈ 28 ന്
, ശനി, 23 ജൂലൈ 2022 (11:33 IST)
കര്‍ക്കിടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. പുണ്യമാസം, പഞ്ഞമാസം, രാമായണമാസം എന്നെല്ലാം അറിയപ്പെടുന്ന കര്‍ക്കിടക മാസത്തെ ഹൈന്ദവ വിശ്വാസികള്‍ വലിയ ഭക്തിയോടെയാണ് കാണുന്നത്. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കിടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. 
 
ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാലാണ് കര്‍ക്കിടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ഇത്തവണ ജൂലൈ 28 നാണ് കര്‍ക്കിടക വാവ്. അന്നാണ് ദക്ഷിണായനത്തിലെ ആദ്യ അമാവാസി. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Thrissur News: തൃശൂര്‍ നഗരത്തില്‍ ഇന്നുമുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം