Webdunia - Bharat's app for daily news and videos

Install App

Ayyan Kali Death Anniversary: ഇന്ന് അയ്യങ്കാളി ചരമദിനം

തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്

രേണുക വേണു
ബുധന്‍, 18 ജൂണ്‍ 2025 (08:51 IST)
Ayyan Kali Death Anniversary: ഇന്ന് ജൂണ്‍ 18, ദളിത് പോരാട്ടങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ ചരമദിനം (Ayyan Kali Death Anniversary). 1863 ഓഗസ്റ്റ് 28 നു ജനിച്ച അയ്യങ്കാളി 1941 ജൂണ്‍ 18 നാണ് അന്തരിച്ചത്. മരിക്കുമ്പോള്‍ 77 വയസ്സായിരുന്നു. 
 
തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യങ്കാളി ജനിച്ചത്. പുലയ സമുദായക്കാരനായ അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുത്ത് ശ്രദ്ധേയനായി. 1905 ല്‍ സാധുജന പരിപാലനയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു.
 
തിരുവിതാംകൂറില്‍ കര്‍ഷക തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യങ്കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം, സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു. 1926 ഫെബ്രുവരി 27ലെ പ്രജാസഭാപ്രസംഗം സുപ്രധാനമാണ്.
 
അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. പുലയരാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യങ്കാളിയെ സന്ദര്‍ശിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Bunker Buster Bombs: എന്താണ് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ: ഇറാനിലെ ആണവ സൈറ്റുകൾ തകർക്കാൻ ഇതിനെ കൊണ്ടാകുമോ?

Iran Missiles: ഇസ്രായേലിൽ നാശം വിതച്ച് ഫത്താഹ് മിസൈലുകൾ, ആയുധശേഖരത്തിൽ വമ്പന്മാർ വേറെയും

Iran vs Israel: ഇറാൻ ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ല, അമേരിക്കൻ ഭീഷണി തള്ളി ഖമൈനി, അമേരിക്ക നേരിട്ട് തന്നെ ആക്രമണത്തിൽ പങ്കാളിയായേക്കുമെന്ന് സൂചന

ഇസ്രയേലിലെ അമേരിക്കന്‍ എംബസി മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു; ഉദ്യോഗസ്ഥരോട് ഷെല്‍ട്ടറുകളിലേക്ക് മാറാന്‍ നിര്‍ദേശം

What is Bunker-Buster Bombs: യുഎസിനോടു ബങ്കര്‍-ബസ്റ്റര്‍ ബോംബ് ചോദിച്ചത് വെറുതെയല്ല; ഇസ്രയേലിന്റെ 'പ്ലാന്‍ ബി', എന്തും സംഭവിക്കാം

അടുത്ത ലേഖനം
Show comments