മെഡിക്കൽ കോളേജിൽ വ്യാജ രോഗിയായി കിടന്നാൽ അറ്റൻഡൻസും ബിരിയാണിയും! നെഹ്റു കോളേജിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ
വ്യാജ രോഗിയ്ക്ക് ബിരിയാണിയും അറ്റൻഡൻസും; നെഹ്റു കോളേജിൽ നടക്കുന്നതെന്ത്?
നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള വാണിയംകുളത്തെ മെഡിക്കൽ കോളേജിൽ അധികൃതർ പരിശോധനയ്ക്കെത്തുമ്പോൾ രോഗികളുടെ എണ്ണം തികയ്ക്കാനായി വ്യാജ രോഗികളായി കിടയ്ക്കുന്നത് നെഹ്റു കോളേജിലെ വിദ്യാർത്ഥികൾ. ജിഷ്ണു പ്രണോയ്‌യുടെ ആത്മഹത്യയെ തുടർന്ന് ഉണ്ടായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെയാണ് വെളിപ്പെടുത്തലുകളുമായ് വിദ്യാർത്ഥികൾ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
രോഗവിവരം എന്താണെന്ന് ആശുപത്രിയിൽ എത്തിയാൽ മാത്രമേ വ്യക്തമാവുകയുള്ളു. വ്യാജ രോഗിയായി പോകുന്ന ദിവസം വിദ്യാർത്ഥികൾക്ക് അറ്റന്റൻസും, ബിരിയാണിയും മാനേജ്‌മെന്റ് നൽകും. ഇതാരോടെങ്കിലും വെളിപ്പെടുത്തിയാൽ വിദ്യാർത്ഥികൾക്ക് കോളേജിൽ പഠിക്കാനും കഴിയില്ല. ഭീഷണിപ്പെടുത്തൽ സ്ഥിരമാണ്.
ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് പ്രതിഷേധം ഇപ്പോഴും ശക്തമാവുകയാണ്. കോളേജില്‍ നിന്നുണ്ടായ പീഡനങ്ങളെത്തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ വാദം. അതേസമയം, വിദ്യാർത്ഥിയുടെ മരണം വളരെ ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.