Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും, അന്വേഷണത്തിന് വിഞ്ജാപനമിറങ്ങി; സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്

സമരം അവസാനിപ്പിക്കാൻ കഴിയില്ലെന്ന് ശ്രീജിത്ത്

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും, അന്വേഷണത്തിന് വിഞ്ജാപനമിറങ്ങി; സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്
, വെള്ളി, 19 ജനുവരി 2018 (10:20 IST)
പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മരിണപ്പെട്ട ശ്രീജീവിന്റെ കേസ് സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച അന്വേഷണ വിഞ്ജാപനമിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവ് നേരിട്ട് ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്തിന് കൈമാറും. അതേസമയം, സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്. 
 
അന്വേഷണത്തിന് സിബിഐ വിഞ്ജാപനം ഇറക്കിയത് കൊണ്ട് മാത്രം സമരം അവസാനിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ശ്രീജിത്ത്. കേസ് അന്വേഷിക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്നാണ് ശ്രീജിത്ത് പറയുന്നത്.
 
അനുജന്റെ കൊലയാളികൾക്ക് ശിക്ഷ ലഭിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ 771 ദിവസമായി ശ്രീജിത്ത് സമരത്തിലാണ്. കഴിഞ്ഞ ദിവസം ശ്രീജിത്തിന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചിരുന്നു. ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 
 
ജസ്റ്റിസ് നാരായണക്കുറുപ്പ് ചെയര്‍മാനായിരിക്കെ പൊലീസ് കംപ്ലൈന്‍റ് അതോറിറ്റി ശ്രീജിവിന്‍റെത് കസ്റ്റ‍ഡി മരണമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ശ്രീജിവിന്‍റെ കസ്റ്റഡി മരണം വീണ്ടും ചര്‍ച്ചയായതോടെ ഹൈക്കോടതി ഉത്തരവ് നീക്കാന്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് സര്‍ക്കാര്‍ ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന് ഉറപ്പുനല്‍കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊഴിയിൽ വിശ്വസിക്കാനാകാതെ പൊലീസും നാട്ടുകാരും; ജയമോളെ ഇന്ന് കോടതിയിൽ ഹാജരാക്കും