Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബുവിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കും; ബിനാമിയുടെ വീട്ടില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്തു - മുന്‍ എക്‍സൈസ് മന്ത്രിക്ക് കുരുക്ക് മുറുകുന്നു

ബാബു കുടുങ്ങുമോ ?; ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കും, കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തു

k babu
തിരുവനന്തപുരം , ശനി, 3 സെപ്‌റ്റംബര്‍ 2016 (20:40 IST)
മുന്‍ എക്‍സൈസ് മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ് നടത്തി വിലപ്പെട്ട രേഖകള്‍ കണ്ടെത്തിയതിന് പിന്നാലെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുന്നു. ബാബുവിന്റെയും ഭാര്യയുടെയും അടക്കം അഞ്ച്  അക്കൌണ്ടുകള്‍ മരവിപ്പിക്കാന്‍ വിജലന്‍‌സ് അപേക്ഷ നല്‍കും.

അക്കൌണ്ടുകളുടെ വിശദാംശങ്ങള്‍ അടുത്തയാഴ്‌ച പരിശോധിക്കാനാണ് തീരുമാനം. ബാബുവിന്റെ ഭാര്യ , മക്കള്‍, മരുമക്കള്‍ എന്നിവരുടെ അക്കൌണ്ടുകള്‍ പരിശോധിക്കും. ഇവരുടെ ലോക്കര്‍ സൌകര്യങ്ങളെക്കുറിച്ചും അന്വേഷിക്കും. ബാബുവിന്റെ ബിനാമികളായ മോഹനന്‍ ബാബുറാം എന്നിവരുടെയും ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കും. ബാബുറാമിന്റെ ഓഫീസില്‍ നിന്ന് വീട്ടില്‍ നിന്നും 90ല്‍ അധികം രേഖകള്‍ കണ്ടെത്തി.

ബാബുവിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ മക്കളുടെ വീട്ടിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. തൊടുപുഴ, പാലാരിവട്ടം, കുമ്പളം, തൃപ്പുണ്ണിത്തുറ എന്നിവിടങ്ങളിലാണ് റെയ്ഡ്‌ നടന്നു. ബാബുവിന് തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി ഉള്ളതായി റെയ്‌ഡില്‍ കണ്ടെത്തി. കൂടാതെ, മകളുടെ ഭര്‍തൃപിതാവിന്റെ പേരില്‍ 45 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ വാങ്ങിയതായും ബാര്‍കോഴ ആരോപണം ഉയര്‍ന്ന കാലത്ത് ഈ കാര്‍ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റതായും റെയ്ഡില്‍ കണ്ടെത്തി.

കേരളത്തിലും കേരളത്തിന് പുറത്തും ബിനാമി ബിസിനസ് ബാബുവിന് ഉള്ളതായി വിജിലന്‍സ് വ്യക്തമാക്കി.
മന്ത്രി ആയിരുന്ന കാലത്തായിരുന്നു അനധികൃത സ്വത്തു സമ്പാദനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെയ്‌ഡിന് പിന്നാലെ ബാബു ഒറ്റപ്പെടുന്നു; ചെന്നിത്തലയുടെ മറുപടിയില്‍ നിന്ന് അത് വ്യക്തം