എലിപ്പനി: സംസ്ഥാനത്ത് മൂന്നാഴ്ച അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (20:38 IST)
സംസ്ഥാനത്ത് പ്രളയത്തിനു ശേഷം എലിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മൂന്നാഴ്ചക്കാലത്തേക്ക് അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എലിപ്പയുടെ ലക്ഷണം കാണിക്കുന്ന എല്ലാ പനികളെയും എലിപ്പനിയായി കണക്കാക്കി ചികിത്സ നൽകുമെന്നും മന്ത്രി പറഞ്ഞു. 
 
എലിപ്പനിയെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളും സജ്ജമാക്കും. ആവശ്യമായ മരുന്നുകൾ എത്തിക്കുന്നതിനായും നടപടികൾ സ്വീകരിക്കും. ആളുകൾ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. 
 
സംസ്ഥാനത്ത് ഓഗസ്റ്റ് 15 മുതൽ എലിപ്പനി ബാധിച്ച് എട്ട് പേരും എലിപ്പനിയുടെ ലക്ഷണങ്ങളോടെ 37 പേരും മരണപ്പെട്ടു. നിലവിൽ 523 പേർ രോഗ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിട്ടുണ്ട്. ഡെങ്കിയും കോളറയും പടർന്നു പിടിക്കുന്നതിനുള്ള സാധ്യത മുന്നിൽ കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാ‍ക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments