Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിലെ ടെലിവിഷൻ നിർമ്മാണം സാംസങ് നിർത്തുന്നു

ഇന്ത്യയിലെ ടെലിവിഷൻ നിർമ്മാണം സാംസങ് നിർത്തുന്നു
, തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (19:28 IST)
ചെന്നൈ: ആഗോള ഇലക്ട്രോണിക് ഭീമൻ സാംസങ് ഇന്ത്യയിലെ ടെലിവിഷൻ നിർമ്മാണം നിർത്താനൊരുങ്ങുന്നു. പ്രതിവർഷം മൂന്നു ലക്ഷം ടെലിവിഷനുകൾ നിർമ്മിച്ചിരുന്ന ചെന്നൈയിലെ പ്ലാന്റ് അടച്ചുപൂട്ടും. വിയറ്റ്നാമിൽ നിന്നും ടെലിവിഷൻ ഇറക്കുമതി ചെയ്യാനാണ് കമ്പനി തീരുമാനം.
 
ലോകത്തെ തന്നെ ഏറ്റവും വലിയ സ്താർട്ട്ഫോൺ നിർമ്മാണ യൂണിറ്റ് നോയിഡയിൽ സ്ഥാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴാണ് ടെലിവിഷൻ നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടാൻ സാംസങ് ഒരുങ്ങുന്നത്. ടെലിവിഷൻ പാനലുകൾ നിർമ്മിക്കുന്ന വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ന്കുതി വർധിപ്പിച്ചതിനെ തുടർന്നാണ് നിർമ്മാന, നിർത്താൻ കമ്പനി തീരുമാനിച്ചത്.  
 
കഴിഞ്ഞ ബജറ്റിൽ 10 ശതമാനമാ‍ണ് ടെലിവിഷൻ നിർമ്മാണ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ നികുതി വർധിപ്പിച്ചത്. നിർമ്മാതാക്കളുടെ എതിർപ്പിനെ തുടർന്ന് നികുതി 5 ശതമാനമാക്കി ചുരുക്കിയിരുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യം വിതരണക്കാരെ ഉൾപ്പടെ കമ്പനി അറിയിച്ചു കഴിഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസിന്‍റെ വിജയറാലിക്ക് നേരെ ആസിഡ് ആക്രമണം; 10 പേര്‍ക്ക് പരുക്ക്