കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച നാലുമാസം പ്രായമായ കുഞ്ഞിന് ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ജീവൻ രക്ഷിയ്ക്കാൻ പരമാവധി ശ്രമം നടത്തി എന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കട്ടിയ്ക്ക് എവിടെനിന്നുമാണ് കൊവിഡ് 19 ബാധുണ്ടായത് എന്നത് സ്ഥിരീകരിച്ചിട്ടില്ല എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സമ്പർക്കം വഴിയാണ് കുഞ്ഞിന് രോഗബധ ഉണ്ടായത് എന്നാണ് അനുമാനം. ഇക്കാര്യത്തിൽ അന്വേണം നടക്കുന്നുണ്ട്. കുഞ്ഞിന് വളർച്ച കുറവയിരുന്നു. ജന്മനാ ഹൃദയ വാൽവിൽ തകരാറ് ഉണ്ടായിരുന്നു. ശ്വാസ തടസം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇത്തരം പ്രശ്നങ്ങൾ ഉള്ള കുട്ടികളിൽ നേരിയ വൈറസ് ബാധ പോലും അപകടകരമാകും. കുട്ടിയുടെ സംസ്കാരം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും എന്നും ആരോഗ്യമന്ത്രി പറഞ്ഞു.