Webdunia - Bharat's app for daily news and videos

Install App

സംസ്‌കാരശൂന്യരായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കുന്നത്: കർശന നടപടിയെന്ന് കെകെ ശൈലജ

Webdunia
ചൊവ്വ, 2 ജൂണ്‍ 2020 (19:17 IST)
കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലസുകൾ എടുക്കുന്ന അധ്യാപികമാരെ അവഹേളിയ്ക്കുന്നവരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. വിക്ടേഴ്സ് ചാനലിൽ ക്ലാസ് എടുക്കുന്ന അധ്യാപകരെ ചിത്രങ്ങളും ദൃശ്യൺഗളും ഉൾപ്പടെ ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആരോഗ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിയ്ക്കും എന്ന് മന്ത്രി വ്യക്തമാക്കി.
 
സംസ്‌കാരശൂന്യരായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കാന്‍ തയ്യാറായത്. അധ്യാപികമാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധം പെരുമാറിയവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.  
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 
 
കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോകമാകെ സ്തംഭിച്ച് നില്‍ക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ പഠനം മുടങ്ങിപ്പോകാതിരിക്കാൻ  ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് വിദ്യാഭ്യാസ വകുപ്പ് കാഴ്ച്ചവച്ചത്. ഓണ്‍ലൈന്‍ ക്ലാസ് വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്. അതിമനോഹരമായും അന്തസുറ്റ നിലവാരത്തിലും ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകര്‍ സമൂഹത്തിന്റെ വന്‍തോതിലുള്ള പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. 
 
വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സംസ്‌കാരശൂന്യമായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കാന്‍ തയ്യാറായത്. അധ്യാപികമാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധം പെരുമാറിയവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്ത് ക്ലാസുകളെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും പിന്തുണയും സ്‌നേഹവും അറിയിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments