Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യവിൽപ്പനയ്ക്ക്, ചിത്രവും ഫോൺ നമ്പറും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

ഭാര്യവിൽപ്പനയ്ക്ക്, ചിത്രവും ഫോൺ നമ്പറും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ
, ചൊവ്വ, 2 ജൂണ്‍ 2020 (17:29 IST)
ലഖ്നൗ: ഭാര്യ വിൽപ്പനയ്ക്ക് എന്ന കുറിപ്പോടെ സ്വന്തം ഭാര്യയുടെ ചിത്രവും നമ്പറും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപിച്ച ഭർത്താവ് അറസ്റ്റിൽ.യുവതിയുടെ വീട്ടുകാർ ബൈക്ക് വാങ്ങി നൽകാത്തതിന്റെ പക വീട്ടുന്നതിനാണ് പുനീത് ഭാര്യയെ വിൽക്കുന്നു എന്ന കുറിപ്പൊടെ യുവതിയുടെ ചിത്രവും നമ്പരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. അസാധാരണമായ രിതിയിൽ നിരവധി കോളുകൾ വരാൻ തുടങ്ങിയതോടെയാണ് ഭർത്താവ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതായി യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
 
ഉടൻ തന്നെ ഇവർ പൊലീസിൽ പരാതി നൽകി. മോട്ടോർസൈക്കിൾ ആവശ്യപ്പെട്ട് പുനീത് യുവതിയെ സ്ഥിരമായി മർദ്ദിയ്കാറുണ്ട്. ഇതോടെ യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. ഇതിൽ പ്രകോപിതനായാണ് ഭാര്യയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പുനീത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടത്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് പുനീതിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്തൂ. ഇയാളെ റിമാൻഡ് ചെയ്തിരിയ്ക്കുകയാണ്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തർപ്രദേശിൽ 22 കാരനെ നാട്ടുകാർ മരത്തിൽ കെട്ടീയിട്ട് കത്തിച്ചുകൊന്നു