Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാർ കോഴ: കെ എം മാണി കുറ്റം ചെയ്തിട്ടില്ലെന്നാണ് യു ഡി എഫ് നിലപാടെന്ന് രമേശ് ചെന്നിത്തല

ബാർ കോഴ: കെ എം മാണി കുറ്റം ചെയ്തിട്ടില്ലെന്നാണ് യു ഡി എഫ് നിലപാടെന്ന് രമേശ് ചെന്നിത്തല
, ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (14:41 IST)
ബാർകോഴക്കേസിൽ കെ എം മാണി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് യു ഡി എഫ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ മാണികുറ്റക്കാരനല്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്ഥാവന.
 
ഇനിയൊരു തവണ അന്വേഷണം നടന്നാലും കെ എം മാണി  കുറ്റക്കാരനല്ല എന്ന കാര്യം തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഐ എസ് ആർ ഒ ചാരക്കേസിനെക്കുറിച്ച് പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല. സുപ്രീം കോടതി വിധി കോൺഗ്രസിനേറ്റ കനത്ത ആഘാതമാണെന്ന വിമർശം ഉയരുമ്പോഴും പ്രതികരിക്കാനില്ല എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയാൽ മൂന്ന് വര്‍ഷംവരെ തടവും പിഴയും; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം