Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്തത് 14 മണിക്കൂർ, ഇന്ന് വീണ്ടും ഹാജരാകും

കെഎം ഷാജിയെ ഇഡി ചോദ്യം ചെയ്തത് 14 മണിക്കൂർ, ഇന്ന് വീണ്ടും ഹാജരാകും
, ബുധന്‍, 11 നവം‌ബര്‍ 2020 (08:34 IST)
കോഴിക്കോട്: പ്ലസ്ടു ബാച്ച് അനുവദിയ്ക്കാൻ കോഴ വാങ്ങി എന്ന കേസിൽ മുസ്‌ലിം ലീഗ് എംഎൽഎ കെഎം ഷാജിയെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ട്രേറ്റ് 14 മണിക്കൂർ ചോദ്യം ചെയ്തു. ഇന്ന് വീണ്ടും എഎൽഎ ഇഡിയ്ക്ക് മുന്നിൽ ഹാജരാകും. എല്ലാ രേഖകളും ഇഡിയ്ക്ക് കൈമാറി എന്നും, ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുണ്ട്, അത് നാളെ നൽകും എന്നുമായിരുന്നു ചൊവ്വാഴ്ച ചോദ്യം ചെയ്യാൽ പൂർത്തിയായ ശേഷം കെ എം ഷാജി പ്രതികരിച്ചത്. 
 
കേസ് അന്വേഷിയ്ക്കുന്നത് ഇത്തരാവാദപ്പെട്ട ഏജൻസിയാണ് രാഷ്ട്രീയ നീക്കങ്ങൾ പോലെയല്ല, സ്വാഭാവികമായ സംശയങ്ങളാണ് അവരുടേത്. അത് ദുരീകരിയ്ക്കേണ്ട ബാധ്യത തനിയ്ക്കുണ്ട്. രാഷ്ട്രീയ സ്വാധീനം ഇഡിയുടെ ചോദ്യം ചെയ്യലിൽ ബധിയ്ക്കില്ല എന്നും കെഎം ഷാജി പറഞ്ഞു. അഴിക്കോട് സ്കൂളിൽ പ്ലസ് ടു ബാച്ച് അനുവദിയ്ക്കാൻ 2017ൽ 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന കേസിലാണ് ഇഡി കെ‌എം ഷാജിയെ ചോദ്യം ചെയ്യുന്നത്. എംഎൽഎയുടെ ഭാര്യ തിങ്കളാഴ്ച കോഴിക്കോട്ടെ ഇഡി ഓഫീസിലെത്തി മൊഴി നൽകിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത് 2868 പരാതികള്‍; 2757 എണ്ണം തീര്‍പ്പാക്കി