Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ലോക്നാഥ് ബെഹ്‌റ; കടുത്ത ആരോപണങ്ങളുമായി കെ മുരളീധരന്‍

പിണറായിയും കുമ്മനവും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്ന് മുരളീധരന്‍

മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ലോക്നാഥ് ബെഹ്‌റ; കടുത്ത ആരോപണങ്ങളുമായി കെ മുരളീധരന്‍
തിരുവനന്തപുരം , ബുധന്‍, 26 ഏപ്രില്‍ 2017 (20:11 IST)
മുഖ്യമന്ത്രി പിണറായി വിജയന് ബി ജെ പിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ മുരളീധരന്‍. 
കഴിഞ്ഞ ഫെബ്രുവരി 13ന് ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി അടച്ചിട്ട മുറിയില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നും മുരളീധരന്‍ ആരോപിച്ചു.
 
ലാവലിന്‍ കേസിനെ കുറിച്ചായിരുന്നു അന്നത്തെ കൂടിക്കാഴ്ചയില്‍ അവര്‍ ഇരുവരും സംസാരിച്ചത്. ആ രഹസ്യ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ലാവലിന്‍ കേസില്‍ എതിര്‍പക്ഷത്തായിരുന്ന ഹരീഷ് സാല്‍വെ പിണറായിക്കുവേണ്ടി വാദിക്കാനെത്തിയത്. ഇക്കാര്യം നിഷേധിക്കാന്‍ കഴിയുമോയെന്നും മുരളീധരന്‍ വെല്ലുവിളിച്ചു.
 
നരേന്ദ്ര മോദിക്കും പിണറായി വിജയനും ഇടയിലുള്ള ഒരു പാലമാണ് ലോക്നാഥ് ബെഹ്‌റ. മുഖ്യമന്ത്രി നടത്തുന്ന ഓരോ പരിപാടിയും ആര്‍.എസ്.എസിലേക്ക് ആളുകളെ കൂട്ടുന്നതിനായുള്ളതാണെന്നും മുരളീധന്‍ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദ പ്രസ്താവന: എംഎം മണിക്ക് പരസ്യ​ശാസന മാത്രം, പ്രതിപക്ഷത്തിന് വഴങ്ങി മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് സി പി എം