Webdunia - Bharat's app for daily news and videos

Install App

വടകര വിട്ട് തൃശൂര്‍ പോയത് വലിയ തെറ്റ്: കെ.മുരളീധരന്‍

എന്ത് തീരുമാനമെടുക്കുമ്പോഴും ഇനി നന്നായി ആലോചിച്ചിട്ടേ ചെയ്യൂ. ഒരാള്‍ക്ക് എതിരെയും പരാതിയില്ല

രേണുക വേണു
ശനി, 8 ജൂണ്‍ 2024 (12:23 IST)
K Muraleedharan

തൃശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ തെറ്റുകാരന്‍ താന്‍ തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഉറപ്പായും ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര്‍ മത്സരിക്കാന്‍ പോയതാണ് തെറ്റെന്നും മുരളീധരന്‍ പറഞ്ഞു. ട്വന്റിഫോര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
' ജയിക്കുമായിരുന്ന വടകര വിട്ട് തൃശൂര് മത്സരിച്ചതാണ് തെറ്റ്. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടമെന്ന നിലയിലാണ് ഞാന്‍ അതിനെ കണ്ടത്. അതിനു തയ്യാറെടുത്താണ് തൃശൂര് പോയത്. അതില്‍ ജയിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട്. പക്ഷേ വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയ്ക്കും ഇപ്പോഴും തയ്യാറല്ല,' മുരളി പറഞ്ഞു. 
 
എന്ത് തീരുമാനമെടുക്കുമ്പോഴും ഇനി നന്നായി ആലോചിച്ചിട്ടേ ചെയ്യൂ. ഒരാള്‍ക്ക് എതിരെയും പരാതിയില്ല. തൃശൂരിലെ തോല്‍വി അന്വേഷിക്കാന്‍ ഒരു കമ്മീഷന്റെ ആവശ്യവുമില്ല. അത് കൂടുതല്‍ വഴക്ക് ഉണ്ടാകാന്‍ കാരണമാകും. സംഘടനയ്ക്കു അത് നല്ലതല്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തോറ്റതിന്റെ വികാര പ്രകടനമായി കണ്ടാല്‍ മതി. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോള്‍ കേരളത്തില്‍ ഉടനീളം പ്രചാരണത്തിനു ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി; മോദിക്ക് ട്രംപിന്റെ 'ഗ്യാരണ്ടി'

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പ്രായം 18 വയസ്സിന് താഴെയോ? നിങ്ങള്‍ പ്രായം വ്യാജമാക്കുകയാണെങ്കില്‍ ഗൂഗിള്‍ എഐ നിങ്ങളെ പിടികൂടും!

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

അടുത്ത ലേഖനം
Show comments