Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രി സമ്മതിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ യൂഡിഎഫ് ഏറ്റെടുക്കും; അല്ലാതെ ചെക്കുമായി കളക്ടറേറ്റില്‍ കയറിയിറങ്ങാനില്ലെന്ന് കെ മുരളീധരന്‍

മുഖ്യമന്ത്രി സമ്മതിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ യൂഡിഎഫ് ഏറ്റെടുക്കും; അല്ലാതെ ചെക്കുമായി കളക്ടറേറ്റില്‍ കയറിയിറങ്ങാനില്ലെന്ന് കെ മുരളീധരന്‍

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 28 മെയ് 2020 (14:46 IST)
മുഖ്യമന്ത്രി സമ്മതിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ യൂഡിഎഫ് ഏറ്റെടുക്കുമെന്നും അല്ലാതെ ഇതുസംബന്ധിച്ച് ചെക്കുമായി കളക്ടറേറ്റില്‍ കയറിയിറങ്ങാനില്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഗള്‍ഫില്‍ നിന്നുവരുന്നവരെ ക്വാറന്റൈനിലാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിന് കഴിഞ്ഞില്ലെങ്കില്‍ പറയണമെന്നും യുഡിഎഫ് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 
സംസ്ഥാനത്ത് ഇപ്പോള്‍ കൊറോണ വ്യാപനമല്ല മദ്യവ്യാപനമാണ് നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ഇതിന് ഭാവിയില്‍ എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഒരുപാട് കാര്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനായങ്ങള്‍ തുറക്കാമെന്നും എംപി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയത്. 877 കേന്ദ്രങ്ങളിലാണ് മദ്യവിതരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 131 പൊലീസുകാര്‍ക്ക്;രണ്ടു പൊലീസുകാര്‍ മരണപ്പെട്ടു