പിണറായി മുഖ്യമന്ത്രിയായശേഷം മലയാളികള്‍ ഓണം ആഘോഷിച്ചിട്ടില്ല, എല്ലാ കൊല്ലവും പ്രളയമാണ്; രൂക്ഷ പരിഹാസവുമായി കെ മുരളീധരന്‍

ശനി, 7 സെപ്‌റ്റംബര്‍ 2019 (19:40 IST)
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി വന്ന ശേഷം മലയാളികള്‍ക്ക് നല്ല രീതിയില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കെ മുരളീധരന്‍ എം പി. എല്ലാ വര്‍ഷവും പ്രളയമാണെന്നും പ്രകൃതി പോലും സര്‍ക്കാരിന് എതിരാണെന്നും മുരളീധരന്‍ ആക്ഷേപിച്ചു.
 
ഇത്തരക്കാര്‍ നാടുഭരിച്ചാല്‍ നാട് മുടിയുമെന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമായിരിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. യു ഡി എഫിന്‍റെ രാപ്പകല്‍ സമരം തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പിഎസ്‍സി പരീക്ഷാതട്ടിപ്പ്; ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന വേണമെന്ന് ക്രൈംബ്രാഞ്ച്