'ഓക്സ്ഫോർഡ് ഇംഗ്ലീഷ് അറിയാത്തവരും ഇവിടെ ജയിച്ചിട്ടുണ്ട്'; തരൂരിനെതിരെ ആഞ്ഞടിച്ച് മുരളീധരൻ

ശ​ശി ത​രൂ​രി​നെ​തി​രെ വീണ്ടും വി​മ​ർ​ശ​ന​വു​മാ​യി കെ മു​ര​ളീ​ധ​ര​ൻ.

ശനി, 31 ഓഗസ്റ്റ് 2019 (16:10 IST)
ശ​ശി ത​രൂ​രി​നെ​തി​രെ വീണ്ടും വി​മ​ർ​ശ​ന​വു​മാ​യി കെ മു​ര​ളീ​ധ​ര​ൻ. മോ​ദി​ക്കെ​തി​രാ​യ വി​കാ​ര​മാ​ണ് ത​രൂ​രി​ന്‍റെ വി​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഓ​ക്സ്ഫോ​ർ​ഡ് ഇം​ഗ്ലീ​ഷ് അ​റി​യാ​ത്ത കോ​ൺ​ഗ്ര​സ് നേ​താ​വ് എ ചാ​ൾ​സ് മൂ​ന്ന് ത​വ​ണ ഇ​വി​ടെ​ നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. തി​രു​വ​ന​ന്ത​പു​രം കോണ്‍ഗ്രസ് മ​ണ്ഡ​ല​മാ​ണ്.
 
മോദിയെ അനുകൂലിച്ച ശശി തരൂർ എംപിയോട് കെപിസിസി വിശദീകരണം തേടിയിരുന്നു. ഇങ്ങനെ ഒരു നിലപാട് എടുക്കാൻ കാരണം എന്താണെന്നും അത് പാർട്ടി ഫോറത്തിൽ പറയുന്നതിന് പകരം പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കണമെന്നും തരൂരിന് നൽകിയ നോട്ടീസിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം റെഡ്മി നോട്ട് 8ഉം, നോട്ട് 8 പ്രോയും വിപണിയിൽ, സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയൂ !