Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൽറാം എത്രയും പെട്ടന്ന് ആ മമ്മൂട്ടിച്ചിത്രം കാണണം!

കാവ്യയോടും ദിലീപിനോടും ചോദിച്ചാലും മതി, ഉത്തരം കിട്ടും! - ബൽറാമിനോട് കെ ആർ മീര

ബൽറാം എത്രയും പെട്ടന്ന് ആ മമ്മൂട്ടിച്ചിത്രം കാണണം!
, വ്യാഴം, 11 ജനുവരി 2018 (09:01 IST)
എകെജിയെ ബാലപീഡകനെന്ന് വിളിച്ചധിക്ഷേപിച്ച വി ടി ബൽറാം എം എൽ എയ്ക്കെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി കെ ആർ മീര. ബൽറാമിനു മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോടും താൻ വിയോജിക്കുന്നുവെന്ന് മീര പറയുന്നു.  
 
ബൽറാമിനു മറുപടിയായി മുഖ്യമന്ത്രി എഴുതിയ പോസ്റ്റ് വായിച്ച് എല്‍ഡിഎഫിനു വോട്ട് ചെയ്ത ഒരു പൗരന്‍ എന്ന നിലയില്‍ തനിക്കു ക്ഷോഭമുണ്ടായെന്ന് മീര എഴുതുന്നു. ‘എകെജിയെ അവഹേളിച്ച എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു ’ എന്നാണ് അദ്ദേഹം എഴുതിയത്.
 
എന്നാൽ, ‘ബാലപീഡനത്തെ ന്യായീകരിക്കാന്‍ എകെജിയെ അധിക്ഷേപിച്ച എംഎല്‍എയെ കോണ്‍ഗ്രസ് രക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു ’ എന്നായിരുന്നു അദ്ദേഹം എഴുതേണ്ടിയിരുന്നത് എന്ന് മീര പറയുന്നു. 
 
മീരയുടെ എഴുത്തിലെ പ്രസക്തഭാഗങ്ങൾ:
 
തെളിവില്ലാതെ ഇത്തരമൊരു ആരോപണം ഉന്നയിച്ച ബൽറാമിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടിയിരുന്നു. ശാസ്ത്ര വിദ്യാര്‍ത്ഥിയായ ബല്‍റാമിന് എകെജി ബാലപീഡകനാണ് എന്നു ബോധ്യപ്പെടാന്‍ ആത്മകഥയിലെ ആ വരികള്‍ മാത്രം മതിയാകുമെങ്കില്‍ ഒന്നുകില്‍ അദ്ദേഹത്തിനു ബാലപീഡനം അഥവാ പിഡോഫീലിയ എന്താണെന്ന് അറിയില്ല. അല്ലെങ്കില്‍ അദ്ദേഹം ബോധപൂര്‍വ്വം ബാലപീഡനത്തെ ന്യായീകരിക്കുന്നു, അതു പ്രചരിപ്പിക്കുന്നു.
 
ഇന്ത്യാ മഹാരാജ്യത്ത് ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട് എന്നാണു നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2016ല്‍ 106958 കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2017ലെ കേസുകള്‍ ഇതിലേറെയായിരിക്കും.
 
ബല്‍റാം എകെജിയെ വിമര്‍ശിച്ചതില്‍, പൗരന്‍ എന്ന നിലയില്‍ എനിക്കു പരാതിയൊന്നുമില്ല. ഇന്നാട്ടില്‍ ആര്‍ക്കും എന്നെയും എനിക്ക് മറ്റുള്ളവരുടെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എന്‍റെയും അവരുടെയും ജന്‍മാവകാശമായി നിലനില്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുത് എന്നു നിര്‍ബന്ധമുണ്ട്.
 
പിഡോഫീലിയയും കുട്ടിക്കാലത്ത് കണ്ടിട്ടുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതിനുശേഷം വിവാഹം കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം ബൽറാമിന് അറിയില്ലെങ്കില്‍, പത്മരാജന്‍ എഴുതിയ കാണാമറയത്ത് എന്ന മമ്മൂട്ടിച്ചിത്രം എത്രയും വേഗം കാണുക. അല്ലെങ്കില്‍ ഓം ശാന്തി ഓശാനയെക്കുറിച്ചു ജൂഡ് ആന്‍റണിയോടു ചോദിക്കുക. ആദ്യം കണ്ടുമുട്ടിയതെന്നാണെന്നു കാവ്യ മാധവനോടും ദിലീപിനോടും ചോദിച്ചാലും മതി.
 
പിഡോഫീലിയ എന്താണെന്നതു പോകട്ടെ, താന്‍ ജനിക്കുന്നതിനു മുമ്പുള്ള ഈ നാട്ടിലെ സാമൂഹിക സാഹചര്യങ്ങള്‍ പോലും ബല്‍റാം മനസ്സിലാക്കിയിട്ടില്ല എന്നതില്‍ എനിക്കു വലിയ പ്രതിഷേധമുണ്ട്.
 
എകെജിയും സുശീലയും കണ്ടുമുട്ടുന്ന കാലത്തെ സാമൂഹിക സാഹചര്യങ്ങള്‍ എന്തായിരുന്നു?
മനുഷ്യാവകാശങ്ങളെക്കുറിച്ചും ബാലാവകാശങ്ങളെക്കുറിച്ചും സ്ത്രീപദവിയെക്കുറിച്ചും ഭിന്നലിംഗപദവിയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ എന്തായിരുന്നുവെന്ന്?. അവയ്ക്കൊക്കെ എങ്ങനെയാണ് ഏതു ഘട്ടത്തിലാണ് മാറ്റം വന്നത്? ഇക്കാര്യങ്ങളെ കുറിച്ചൊന്നും എം എൽ എയ്ക്ക് അറിവില്ലേ? 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇതത്ര വലിയ കാര്യമൊന്നുമല്ല, ഇനിയും പോയെന്നിരിക്കും' ; ഹെലികോപ്‌റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം