Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുവന്നൂര്‍ കേസ്: കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി

കെ രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

K Radhakrishnan MP

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 8 ഏപ്രില്‍ 2025 (12:45 IST)
കരുവന്നൂര്‍ കേസില്‍ കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് കെ രാധാകൃഷ്ണന്‍ എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ രണ്ട് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പാര്‍ലമെന്റ് നടക്കുന്നതിനാലും പാര്‍ട്ടി കോണ്‍ഗ്രസ് ഉണ്ടായിരുന്നതിന്നാലും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു.
 
കഴിഞ്ഞ ദിവസം മധുരയില്‍ നിന്ന് തിരിച്ചെത്തി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു. ഇതിനു ശേഷം ഇന്നാണ് ഇഡിക്കു മുന്നില്‍ ഹാജരായത്. കെ രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. നേരത്തെ കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്തിരുന്നു.
 
കരുവന്നൂര്‍ കേസുമായിബന്ധപ്പെട്ട് ആവശ്യപ്പെടുന്നതിനു മുമ്പ് തന്നെ രേഖകള്‍ ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ക്ക് എന്താണ് ചോദിക്കാനുള്ളതെന്ന് അറിയില്ലെന്നും ചോദിക്കാനുള്ളത് ചോദിക്കട്ടെയെന്നും അദ്ദേഹം കൊച്ചിയില്‍ ഇഡി ഓഫീസില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശങ്കയില്‍ മാവേലിക്കര: പ്രദേശത്ത് 77 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ, നൂറോളം തെരുവുനായകളേയും കടിച്ചു!