Webdunia - Bharat's app for daily news and videos

Install App

കേന്ദ്രത്തിന്റെ ഭാരത് അരിക്ക് പകരം കേരളത്തിന്റെ കെ അരി, പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യാന്‍ ആലോചന

അഭിറാം മനോഹർ
തിങ്കള്‍, 19 ഫെബ്രുവരി 2024 (19:42 IST)
കേന്ദ്രത്തിന്റെ ഭാരത് അരിക്ക് ബദലായി അതിലും വില കുറഞ്ഞ കെ അരി വിതരണം ചെയ്യാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. നാഫെഡ് വിപണന കേന്ദ്രങ്ങളിലൂടെയാണ് ഭാരത് അരി നിലവില്‍ വിതരണം ചെയ്യുന്നത്. ഇതിന് ബദലായി പൊതുവിതരണ സംവിധാനം വഴി കെ അരി ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.വിഷയത്തീല്‍ ഈ ആഴ്ച തീരുമാനമെടുക്കുമെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
 
നീല,വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ വീതം അരി നല്‍കാനാണ് ആലോചന. റേഷന്‍ കാര്‍ഡുകാര്‍ക്ക് ഇപ്പോഴുള്ള വിഹിതത്തിന് പുറമെയാകും കെ അരി നല്‍കുക.ചമ്പാവ്,ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജയ,കുറുവ തുടങ്ങിയവാകും ഉള്‍പ്പെടുത്തുക. ഇവയുടെ സ്‌റ്റോക്കെടുക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍മാക്കും ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഫ് സി ഐ വഴി ലഭിക്കുന്ന വിഹിതത്തില്‍ വിതരണം ചെയ്യാതെ ബാക്കിയുള്ള അരിയും കെ ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡുകാര്‍ക്ക് നല്‍കും. നിലവില്‍ 29 രൂപയ്ക്കാണ് ഭാരത് അരി(പൊന്നി) നാഫെഡ് വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്.2527 രൂപയാകും ഒരു കിലോഗ്രാം കെ അരിയുടെ വില.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം
Show comments