16 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിങ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യഭ്യാസ മന്ത്രാലയം. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പടെ പാലിക്കാനാകാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകള്‍ നല്‍കരുതെന്നും കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
കോച്ചിങ് സെന്ററുകളിലെ അനിയന്ത്രിതമായ വര്‍ധനവ് നിയന്ത്രിക്കുന്നതിനായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യഭ്യാസവകുപ്പ് പുറത്തിറക്കിയത്. വിദ്യാര്‍ഥി ആത്മഹത്യകള്‍,കോച്ചിങ് സെന്ററിലെ അധ്യാപന രീതികള്‍, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ് എന്നിവയെ പറ്റി നിരവധി പരാതികളാണ് വിദ്യാഭ്യാസവകുപ്പിന് ലഭിച്ചത്. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ബിരുദമില്ലാത്തവര്‍ കോച്ചിങ് സെന്ററുകളില്‍ അധ്യാപകരാകാന്‍ പാടുള്ളതല്ല. കോച്ചിങ് സെന്ററുകളില്‍ നിര്‍ബന്ധമായി ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം.
അധ്യാപകരുടെ യോഗ്യത,കോഴ്‌സുകള്‍,ഹോസ്റ്റല്‍ സൗകര്യം എന്നിവ പ്രതിപാദിച്ചുള്ള വെബ്‌സൈറ്റ് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കണം. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ പാടില്ല. എന്നിവയാണ് വിദ്യഭ്യാസവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.