Select Your Language

Notifications

webdunia
webdunia
webdunia
webdunia

നഗരസഭസേവനങ്ങൾ ഇനി ഓൺലൈൻ, കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി

നഗരസഭസേവനങ്ങൾ ഇനി ഓൺലൈൻ, കെ സ്മാർട്ട് പദ്ധതിക്ക് തുടക്കമായി
, തിങ്കള്‍, 1 ജനുവരി 2024 (15:51 IST)
സംസ്ഥാനത്ത് ഇന്ന് മുതല്‍ നഗരസഭ സേവനങ്ങള്‍ ഓണ്‍ലൈനായി. ഏപ്രില്‍ മുതല്‍ പഞ്ചായത്ത് സേവനങ്ങളും ഓണ്‍ലൈനായി മാറും. ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍ വരെ എല്ലാ സേവനങ്ങളും തന്നെ ഇതോടെ ഓണ്‍ലൈനായി ലഭ്യമാകും. സുതാര്യവും അഴിമതിരഹിതവുമായുള്ള സേവനങ്ങള്‍ ഇതോടെ ആളുകള്‍ക്ക് ലഭ്യമാകും.
 
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കെ സ്മാര്‍ട്ട് ആപ്പ് ഉദ്ഘാടനം ചെയ്തത്. അതേസമയം കെ സ്മാര്‍ട്ട് പദ്ധതി കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. കേന്ദ്ര പദ്ധതിയായ സ്മാര്‍ട്ട് സിറ്റി മിഷന് കേന്ദ്രം നല്‍കിയ 23 കോടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നല്‍കി ഉദ്ഘാടനം ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പേര് പോലും കേരളം പരാമര്‍ശിച്ചില്ലെന്ന് സന്ദീപ് വാര്യര്‍ ഫെസ്ബുക്കിലൂടെ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂ ഇയർ ആഘോഷം, 100 കോടി ക്ലബിന് തൊട്ടരികിൽ ബെവ്കോയുടെ ഒരു ദിവസത്തെ കച്ചവടം