രേഷ്‌മ നിശാന്തിന് പിന്നിൽ രാഷ്‌ട്രീയ പ്രേരണ ഉണ്ടായേക്കാം; വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ല ശബരിമല: കെ സുധാകരന്‍
രേഷ്‌മ നിശാന്തിന് പിന്നിൽ രാഷ്‌ട്രീയ പ്രേരണ ഉണ്ടായേക്കാം; വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ല ശബരിമല: കെ സുധാകരന്‍
വിനോദസഞ്ചാരികളായി ആളുകൾക്ക് വന്നുപോകനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍.
എരുമേലി വഴി ഒരു സ്ത്രീയേയും കടത്തിവിടില്ലെന്ന് പി സി ജോര്‍ജ് പറഞ്ഞതിന് പിന്നാലെയാണ് കെ സുധാകരനും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. വീറും വാശിയും തീര്‍ക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയില്‍ പോകുമെന്ന് പറഞ്ഞ രേഷ്മ നിശാന്തിനു പിന്നില്‍ രാഷ്ട്രീയ പ്രേരണയുണ്ടായേക്കാം, വിശ്വാസികളായ സ്ത്രീകള്‍ ആരുംതന്നെ ശബരിമലയിലേക്ക് വരില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.