Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇത് ശരിയായില്ല'; മനോരമയ്‌ക്കെതിരെ കെ.സുധാകരന്‍, പൊട്ടിത്തെറി

'ഇത് ശരിയായില്ല'; മനോരമയ്‌ക്കെതിരെ കെ.സുധാകരന്‍, പൊട്ടിത്തെറി
, ശനി, 19 ജൂണ്‍ 2021 (11:43 IST)
മനോരമയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ക്യാംപസ് രാഷ്ട്രീയത്തിലെ പിണറായി വിജയനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓഫ് ദ റെക്കോര്‍ഡ് ആയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതെന്ന് സുധാകരന്‍.

"അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞതല്ല. ലേഖകന്‍ ഇങ്ങോട്ട് ചോദിച്ചതാണ്. പ്രസിദ്ധീകരിക്കരുതെന്ന് ലേഖകനോട് പറഞ്ഞിരുന്നു. വാര്‍ത്തയില്‍ വരില്ല എന്ന് ലേഖകന്‍ പ്രോമിസ് ചെയ്തിരുന്നു,"

ഓഫ് ദ റെക്കോര്‍ഡ് ആയ കാര്യങ്ങളാണ് അഭിമുഖത്തില്‍ അച്ചടിച്ചുവന്നിരിക്കുന്നതെന്നും സുധാകരന്‍. മനോരമയുടേത് പത്ര ധര്‍മ്മത്തിനു ചേരാത്ത നടപടിയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുധാകരന്റേത് മണ്ടത്തരം, പാര്‍ട്ടിക്ക് ദോഷം ചെയ്യും; കോണ്‍ഗ്രസില്‍ വിമര്‍ശനം