Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ സുധാകരനും നാക്കു പിഴച്ചു, അഞ്ജു ബോബി ജോർജിനെ ജിമ്മി ജോർജിന്റെ 'ഭാര്യ'യാക്കി

അഞ്ജു ബേബി ജോർജിനെ പിന്തുണച്ച് വാർത്താസമ്മേളനം നടത്തിയ കോൺഗ്രസ് നേതാവ് കെ സുധാകരനും നാക്കു പിഴച്ചു. അഞ്ജുവിനെ അനശ്വര വോളിബോൾ താരമായ ജിമ്മി ജോർജിന്റെ ഭാര്യയെന്നാണ് സുധാകരൻ വിശേഷിപ്പിച്ചത്. അഞ്ജുവിനോട് കായികമന്ത്രി ഇ പി ജയരാജന്‍ അപമര്യാദയായി പെരുമാറിയത

കെ സുധാകരൻ
കണ്ണൂർ , വ്യാഴം, 9 ജൂണ്‍ 2016 (16:52 IST)
അഞ്ജു ബേബി ജോർജിനെ പിന്തുണച്ച് വാർത്താസമ്മേളനം നടത്തിയ കോൺഗ്രസ് നേതാവ് കെ സുധാകരനും നാക്കു പിഴച്ചു. അഞ്ജുവിനെ അനശ്വര വോളിബോൾ താരമായ ജിമ്മി ജോർജിന്റെ ഭാര്യയെന്നാണ് സുധാകരൻ വിശേഷിപ്പിച്ചത്. അഞ്ജുവിനോട് കായികമന്ത്രി ഇ പി ജയരാജന്‍ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് സുധാകരന്‍ അഞ്ജുവിനെ ജിമ്മി ജോര്‍ജിന്റെ 'ഭാര്യ'യാക്കിയത്.
 
അഞ്ജുവിനെ ആര്‍ക്കാണ് അറിയാത്തത്, അഞ്ജുവിനെ മാത്രമല്ല അഞ്ജുവിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്ജ്, ജിമ്മി ജോര്‍ജ്ജിന്റെ കുടുംബം തുടങ്ങിയവരെല്ലാം കായികരംഗത്തിന് ജീവിതമര്‍പ്പിച്ചവരാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. 
 
അടുത്തിടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം ചെയ്ത സ്ഥലം മാറ്റങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതി. ഇത് കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരമെന്നും അഞ്ജു ആരോപിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌പോര്‍ട് കൗണ്‍സില്‍ ചെയര്‍പേഴ്‌സണായിരിക്കാന്‍ അഞ്ജു ബോബി ജോര്‍ജിന് യോഗ്യതയില്ല; ഇപി ജയരാജനെ പിന്തുണച്ച് പിസി ജോര്‍ജ്