Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവരദോഷിയായ കായികമന്ത്രിയെ മാറ്റണം, അധികാരത്തിന്റെ ഹുങ്കില്‍ വളപട്ടണത്ത് പാര്‍ക്ക് വീണ്ടും തുറന്നാല്‍ ചോരയും നീരും ഒഴുക്കി നേരിടുമെന്ന് കെ സുധാകരൻ

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തിൽ അനുശോചനം അറിയിക്കവെ തെറ്റായ പരാമർശം നടത്തിയ കായിക മന്ത്രി ഇ പി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്.

കെ സുധാകരൻ
കണ്ണൂർ , ചൊവ്വ, 7 ജൂണ്‍ 2016 (12:28 IST)
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണത്തിൽ അനുശോചനം അറിയിക്കവെ തെറ്റായ പരാമർശം നടത്തിയ കായിക മന്ത്രി ഇ പി ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്.
 
വിവരദോഷിയായ കായിക മന്ത്രിയെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. വളപട്ടണത്ത് കണ്ടൽ പാർക്ക് പണിയാനല്ല സി പി ഐ എമ്മിന്റെ തീരുമാനമെന്നും പകരം ഇവിടെ റിസോർട്ട് പണിയാനാണ് നീക്കമെന്നും അധികാരത്തിന്റെ ഹുങ്കിൽ പാർക്ക് വീണ്ടും തുറന്നാൽ ചോരയും നീരും ഒഴുക്കി ഇതിനെ നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു.
 
തെറ്റായ പരാമർശത്തിന് വിശദീകരണവുമായി മന്ത്രി ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. സത്യം മറച്ചു പിടിച്ച് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഈ കുപ്രചരണം തള്ളിക്കളയണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും ജയരാജന്‍ പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത് ചതി': ഇതിൽ കൂടുതൽ ഇനി എന്ത് തെളിവ് വേണമെന്ന് മണിയുടെ സഹോദരൻ