Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അത് ഞാൻ എഴുതിയത് തന്നെ, സതീശൻ വിളിച്ചിട്ടൊന്നുമില്ല'; പ്രതിപക്ഷ നേതാവിന്റെ നുണ പൊളിച്ച് സുധാകരൻ

കണ്ണൂരിൽ മത്സരിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ ആവശ്യം പാർട്ടിയിലും അറിയിച്ചതാണ്

K Sudhakaran, Congress, VD Satheeshan
കണ്ണൂരിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് കെപിസിസി മുൻ അധ്യക്ഷനും ലോക്‌സഭാ എംപിയുമായ കെ.സുധാകരൻ. എംപിമാർക്കും മത്സരിക്കാൻ അവകാശമുണ്ട്. പാർട്ടി പ്രവർത്തകരുടെ വികാരം മനസിലാക്കിയാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും സുധാകരൻ പറഞ്ഞു. 
 
കണ്ണൂരിൽ മത്സരിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ ആവശ്യം പാർട്ടിയിലും അറിയിച്ചതാണ്. മത്സരിക്കാൻ അർഹതയുള്ളവർ മത്സരിക്കട്ടെ. ഞാൻ മത്സരിക്കുന്നതിൽ പാർട്ടിക്കു എന്താണ് ദോഷം. മത്സരിക്കുകയെന്ന എംപിയുടെ അവകാശമാണ് - സുധാകരൻ പറഞ്ഞു. 
 
ഇന്നലെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വൈകാരിക കുറിപ്പ് താൻ എഴുതിയത് തന്നെയെന്ന് സുധാകരൻ വ്യക്തമാക്കി. സുധാകരന്റെ അക്കൗണ്ട് അല്ലെന്നും അങ്ങനെയൊരു പോസ്റ്റ് ഉള്ള കാര്യം സുധാകരനു പോലും അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ നുണ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിനെ സുധാകരൻ തള്ളി. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് താൻ എഴുതിയതാണ്. സതീശൻ തന്നെ വിളിച്ചിട്ടില്ലെന്നും സുധാകരൻ തുറന്നടിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറാനിലെ പ്രധാന എണ്ണകേന്ദ്രമായ ഖാർഗ് ദ്വീപിൽ യുഎസ് ആക്രമണം, സൈനിക കേന്ദ്രങ്ങൾ തകർത്തു, ഇനി റിഫൈനറികളെന്ന് ട്രംപ്