Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ കണ്ണിലെ ഭയവും വിങ്ങലും കണ്ടില്ലെന്ന് നടിച്ചു: മാതൃദിനത്തിൽ കുറിപ്പുമായി കെ സുധാകരൻ

Webdunia
ഞായര്‍, 8 മെയ് 2022 (16:05 IST)
മാതൃദിനത്തിൽ അമ്മയെ ഓർത്ത് കെപി‌സിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ. ഫെയ്‌സ്‌‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഓർമകൾ പങ്കുവെച്ചത്.
 
കെ സുധാകരന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് ഇങ്ങനെ
 
ഒരു കാലത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണിൽ നിന്ന് മറയുന്നത് വരെ ഉമ്മറത്ത് അമ്മ എന്നെ നോക്കി നിൽക്കുമായിരുന്നു. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ആ യാത്രകളിൽ അമ്മയുടെ കണ്ണുകളിലെ ഭയവും വിങ്ങലും ഞാൻ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്.
 
ഞാനും എൻ്റെ സഹപ്രവർത്തകരും സ്വന്തം അമ്മമാരുടെ കണ്ണുകളിലെ ഭയം കണ്ട് പിൻമാറിയാൽ നൂറുകണക്കിന് അമ്മമാരുടെ കണ്ണീർ വീഴ്ത്താൻ മറുവശത്ത് സിപിഎം കൊലയാളി സംഘം കാത്തിരിപ്പുണ്ടെന്ന് എൻ്റെ അമ്മയ്ക്ക് എന്നേക്കാൾ നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ സങ്കടം പറയുമ്പോഴും അമ്മ എന്നെ അനുഗ്രഹിച്ചിട്ടേയുള്ളു. ആ അമ്മയുടെ അനുഗ്രഹവും മനോധൈര്യവും എൻ്റെ കാലുകൾക്ക് കൂടുതൽ കരുത്ത് നൽകിയിട്ടുണ്ട്.
 
അമ്മമാർ ഉള്ളിടത്തോളം കാലം എത്ര മുതിർന്നാലും നമ്മൾ ഒരു ചെറിയ കുട്ടി തന്നെയാണ്. അവർ ഇല്ലാതാകുമ്പോൾ, ആ വാത്സല്യം നഷ്ടമാകുമ്പോൾ ജീവിതത്തിൽ നികത്താനാകാത്ത ശൂന്യതയുണ്ടാകും.
 
എല്ലുമുറിയുന്ന വേദന സഹിച്ച് നമുക്ക് ജന്മം നൽകി, പട്ടിണിയിലും കഷ്ടപ്പാടുകളിലും വരെ മക്കളെ നിറവയറൂട്ടിയ, പ്രതിസന്ധികളിൽ പൊരുതാൻ പഠിപ്പിച്ച  ലോകത്തിലെ എല്ലാ അമ്മമാരോടും ആദരവ്, മാതൃദിനാശംസകൾ.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments