Publish Date: Sun, 08 May 2022 (11:04 IST)
Updated Date: Sun, 08 May 2022 (11:06 IST)
നിരവധി മലയാള സിനിമകളിലൂടെ മലയാളികളുടെ പ്രിയ നായികമായി മാറിയ താരമാണ് ലിസി. ലിസിയുടെ പ്രിയദർശനുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം മലയാളികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇന്ന് മകൾ കല്യാണി മലയാളത്തിലെ മുൻനിര നായികയായി തിളങ്ങുമ്പോൾ മാതൃദിനത്തിൽ മക്കൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഹൃദയം തൊടുന്ന കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക.
തന്റെ കുഞ്ഞുങ്ങളുമൊത്തുള്ള പഴയ ചിത്രവും ഒപ്പം ഏറ്റവും പുതിയ ചിത്രങ്ങൾക്കുമൊപ്പമാണ് ലിസിയുടെ കുറിപ്പ്.
കുഞ്ഞു കുരുന്നുകളിൽ നിന്ന് മുതിർന്നവരായിട്ടുള്ള കുഞ്ഞുങ്ങളുടെ മാറ്റം എന്തൊരു ആശ്ചര്യം നിറഞ്ഞതാണ്. ഉയർച്ച താഴ്‌ചകൾ പലതും സംഭവിച്ചെങ്കിലും എന്തൊരു അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഒരുപക്ഷേ ഒരു അമ്മയ്ക്ക് മാത്രമെ ആ ദുഖങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയുമുള്ള ആ യാത്ര എന്തെന്ന് മനസിലാവുകയുള്ളു. ഇന്ന് അവർ രണ്ട് പേരും മുതിർന്നവരായി. ജീവിതത്തിൽ വലിയ നേട്ടങ്ങൾ വെട്ടിപിടിച്ചു. ഒരു അമ്മയെന്ന നിലയിൽ വലിയ സംതൃപ്‌തി തരുന്നതാണത്. എല്ലാ അമ്മമാർക്കും ഞാൻ മാതൃദിന ആശംസകൾ നേരുന്നു. നിങ്ങളാണ് യഥാർഥ സൂപ്പർസ്റ്റാറുകൾ ലിസി കുറിച്ചു.