Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്‍ തുടരും

K Sudhakaran will continue as Congress President
, വ്യാഴം, 12 ജനുവരി 2023 (09:29 IST)
ഒരു വിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അതൃപ്തി തുടരുന്നെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്‍ തുടരും. സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കണമെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ഏതാനും നേതാക്കള്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ സുധാകരന് അവസരം നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കെ.സുധാകരന്റെ ആര്‍എസ്എസ് അനുകൂല പരാമര്‍ശങ്ങളും നാക്കുപിഴകളും പലപ്പോഴും പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം. കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ നേതാക്കള്‍ സുധാകരനെതിരായ അതൃപ്തി പരസ്യമാക്കുമെങ്കിലും തല്‍സ്ഥാനത്ത് നിന്ന് സുധാകരനെ ഉടന്‍ നീക്കില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Praveen Rana Arrest: പ്രവീണ്‍ റാണയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; നാട്ടിലെ ഇടപാടുകള്‍ അന്വേഷിക്കുന്നു, പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം