Select Your Language

Notifications

webdunia
webdunia
webdunia
webdunia

വർഗീയ ഫാസിസ്റ്റുകളുമായി നെഹ്റു സന്ധി ചെയ്തു, ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിയാക്കി: വിവാദ പ്രസ്താവനയുമായി കെ സുധാകരൻ

വർഗീയ ഫാസിസ്റ്റുകളുമായി നെഹ്റു സന്ധി ചെയ്തു,  ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു മന്ത്രിയാക്കി: വിവാദ പ്രസ്താവനയുമായി കെ സുധാകരൻ
, തിങ്കള്‍, 14 നവം‌ബര്‍ 2022 (15:48 IST)
വീണ്ടും വിവാദപരാമർശവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ ആദ്യ മന്ത്രിസഭയിൽ ഉൾപ്പെടുത്തി വർഗ്ഗീയ വാസിസ്റ്റുകളുമായി സന്ധിചെയ്യാൻ നെഹ്റു തയ്യാറായെന്നും ഇത് നെഹ്റുവിൻ്റെ ഉന്നതമായ ജനാധിപത്യ ബോധമായിരുന്നുവെന്നുമുള്ള സുധാകരൻ്റെ പ്രസ്ഥാവനയാണ് വിവാദമായത്.
 
നെഹ്റുവിൻ്റെ ആദ്യ മന്ത്രിസ്സഭയിൽ അദ്ദേഹം ആർഎസ്എസ് നേതാക്കൾക്ക് പ്രാധാന്യം കൊടുത്തു. ആർഎസ്എസുകാരനല്ലാത്ത അംബേദ്കറിനും പ്രധാന്യം നൽകി. പ്രതിപക്ഷ നിരയിൽ സിപിഐഎം നേതാവായ ഏകെജിക്ക് പ്രതിപക്ഷസ്ഥാനം നൽകി എന്നിങ്ങനെയാണ് സുധാരകരൻ പറഞ്ഞത്. നേരത്തെ ആർഎസ്എസ് ശാഖകൾക്ക് പ്രവർത്തിക്കാൻ കോൺഗ്രസ് സംരക്ഷണം നൽകിയെന്ന കെ സുധാകരൻ്റെ പരാമർശം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
 
കെ സുധാകരൻ്റെ ഈ പരാമർശത്തിൽ മുസ്ലീം ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുധാകരൻ്റെ പുതിയ പരാമർശവും വിവാദമായിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരാണോ? എന്നാൽ ഇക്കാര്യം അറിയുക.. വലിയ മുന്നറിയിപ്പ്