കേരളം ത്രിപുരയാകാൻ ഇനി വെറും മൂന്ന് വർഷം: കെ സുരേന്ദ്രൻ
ആദ്യം കർണാടക, പിന്നാലെ കേരളം?
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപിക് അമിത ആത്മവിശ്വാസത്തിലാണ്. ജയിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് ബിജെപി. ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും പറയുന്നു.
മോദി തരംഗം ഉത്തരേന്ത്യയില്‍ മാത്രമല്ല, തെക്കും സാധ്യമാണ്. ഇത് കര്‍ണാടക തെളിയിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അടുത്ത ലക്ഷ്യം കേരളമാണെന്നും, കേരളം ത്രിപുരയാകാന്‍ കേവലം മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് മാത്രമാണെന്നും സുരേന്ദ്രന്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ സുരേന്ദ്രന്റെ പ്രതികരണം.