Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പഭക്തന്മാരുടെ വിജയം, പിണറായി സർക്കാരിന് തിരിച്ചടി; ആശ്വാസമെന്ന് കെ സുരേന്ദ്രൻ

അയ്യപ്പഭക്തന്മാരുടെ വിജയം, പിണറായി സർക്കാരിന് തിരിച്ചടി; ആശ്വാസമെന്ന് കെ സുരേന്ദ്രൻ
, വ്യാഴം, 14 നവം‌ബര്‍ 2019 (13:30 IST)
ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കുന്നതിനായി വിപുലമായ ബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ തീരുമാനത്തെ കൈയ്യടിച്ച് സ്വീകരിച്ച് ആർ എസ് എസും ബിജെപിയും. യുവതീപ്രവേശനത്തിനായി സത്യവാങ്‌മൂലം നൽകിയ പിണറായി സർക്കാരിന് തിരിച്ചടിയെന്നാണ് വിഷയത്തോട് കെ സുരേന്ദ്രൻ പ്രതികരിച്ചത്.
 
‘ആശ്വാസം. അയ്യപ്പഭക്തരുടെ വിജയം. യുവതീപ്രവേശനത്തിനായി സത്യവാങ്‌മൂലം നൽകിയ പിണറായി സർക്കാരിന് തിരിച്ചടി‘- സുരേന്ദ്രൻ കുറിച്ചു. അതേസമയം, തത്തിന് വലിയ പ്രാധാന്യമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. പുതിയ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. അതേസമയം, നിലവിലെ വിധിക്ക് സ്റ്റേയില്ല. ശബരിലമയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ തന്നെ വിധി നിലനിൽക്കും. 
 
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചില്‍. ഇതില്‍ നാല് ജഡ്ജിമാര്‍ യുവതി പ്രവേശനം ശരിവെച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇതിനെ എതിര്‍ത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉടന്‍ മല കയറുമെന്ന് തൃപ്തി ദേശായി, സന്നിധാനത്ത് ഇനിയും എത്തുമെന്ന് കനകദുര്‍ഗ