Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഡിഎഫും എൽഡിഎഫും വർഗീയ കാർഡിറക്കുന്നു, അപകടകരമായ നീക്കമെന്ന് ബിജെപി

K Surendran

അഭിറാം മനോഹർ

, ചൊവ്വ, 10 ജൂണ്‍ 2025 (16:14 IST)
നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ കാര്‍ഡിറക്കി പ്രചരണം നടത്തുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വര്‍ഗീയ മത ഭീകര ശക്തികളുടെ പിന്തുണയില്‍ തെരെഞ്ഞെടുപ്പ് ജയിക്കാനാണ് ഒരു ടീമുകളും ശ്രമിക്കുന്നത്. സ്വന്തം കാര്യം വന്നപ്പോള്‍ മത ഭീകര സംഘടനയുടെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് സ്വീകരിചെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ പരാമര്‍ശിച്ച് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
 
ഏറ്റവും വലിയ ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടിയുമായി ഇടതുപക്ഷം സഖ്യത്തിലാണെന്ന് പിഡിപിയുടെ എം സ്വരാജിനുള്ള പിന്തുണ ചൂണ്ടിക്കാട്ടി അദ്ദേഹം വിമര്‍ശിച്ചു. 2 മുന്നണികളും കലാപകാരികളെയും ഭീകരവാദികളെയും താലോലിക്കുകയാണെന്നും ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അപകടകരമായ ഈ നീക്കത്തില്‍ നിന്ന് 2 പാര്‍ട്ടികളും പിന്മാറണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടിയെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്നത്തെ വാക്കുകള്‍