Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സത്യായിട്ടും ഫോട്ടോഷോപ്പല്ല, എന്നെ ഒന്നു വിശ്വസിക്ക്’; കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !

‘സത്യായിട്ടും ഫോട്ടോഷോപ്പല്ല‘ ; കെ സുരേന്ദ്രനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ

‘സത്യായിട്ടും ഫോട്ടോഷോപ്പല്ല, എന്നെ ഒന്നു വിശ്വസിക്ക്’; കെ സുരേന്ദ്രന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല !
കോഴിക്കോട് , ശനി, 12 ഓഗസ്റ്റ് 2017 (09:01 IST)
ബിജെപി നേതാവ് കെ സുരേന്ദ്രനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ. മംഗലാപുരം മണ്ഡലത്തിലെ ന്യൂനപക്ഷാമോര്‍ച്ചാ കണ്‍വെന്‍ഷനിലെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴാണ് സുരേന്ദ്രന്റെ പോസ്റ്റ് ട്രോളന്‍മാര്‍ പൊങ്കാലയാക്കിയത്.
 
കണ്‍വെന്‍ഷനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ച സുരേന്ദ്രന്‍ മുകളില്‍ നല്‍കിയ ക്യാപ്ഷനാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയത്. ‘ഫോട്ടോഷോപ്പ് അല്ല. മംഗലാപുരം മണ്ഡലം ന്യുനപക്ഷമോര്‍ച്ച കണ്‍വെന്‍ഷനില്‍ നിന്ന്’ എന്നാണ് ഫോട്ടോയ്ക്ക് മുകളിലായി എഴുതിയിരിക്കുന്നത്.
 
അതിനെ ട്രോളിയാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. നിങ്ങളെന്തിനാ നാടോടിക്കാറ്റിലെ പോലെ ഇടയ്ക്കിടയ്ക്ക് ബികോം ഫസ്റ്റ് ക്ലാസ് എന്നു പറയുന്നത് എന്നാണ് ഒരാളുടെ ചോദ്യം. അപ്പോ താങ്കളിട്ട മറ്റു പോസ്റ്റുകളെല്ലാം ഫോട്ടോഷോപ്പ് ആയിരുന്നോ എന്നാണ് മറ്റൊരാളുടെ കമന്റ്. ഇത് മാത്രമല്ല ഇനിയുമുണ്ട് പല രസകരമായ കമന്റുകള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ദിലീപ് പറയുന്നത് ശരിയാണ്’ - ബെഹ്‌റ മലക്കം മറിഞ്ഞോ?