വീട്ടുകാരും ഉള്ളിയെന്നു വിളിച്ചു കളിയാക്കും: കെ.സുരേന്ദ്രന്‍
ഉള്ളിയെന്ന പ്രചരണം തന്നെ വേദനിപ്പിച്ചിരുന്നതായി പഴയൊരു അഭിമുഖത്തില്‍ സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്
സോഷ്യല്‍ മീഡിയയിലെ പരിഹാസത്തില്‍ വീണ്ടും പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. തന്നെ 'ഉള്ളി'യെന്നു പരിഹസിച്ചു വിളിക്കുന്നതിലാണ് സുരേന്ദ്രന്റെ പ്രതികരണം. വീട്ടുകാരും ഇപ്പോള്‍ അങ്ങനെ കളിയാക്കാറുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' ഉള്ളിയെന്നല്ല വേറെ എന്ത് വേണേല്‍ ആളുകള്‍ പറഞ്ഞോട്ടെ. അതിലൊക്കെ എന്തിരിക്കുന്നു. ഇപ്പോ വീട്ടുകാര് തന്നെ പറയും ഉള്ളി അധികം വാങ്ങണ്ട, ഉള്ളി ഇവിടെത്തന്നെയുണ്ട് എന്ന്. വീട്ടുകാരും അതില്‍ യൂസ്ഡ് ആയി. എന്റെ മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കുന്നത്,' സുരേന്ദ്രന്‍ പറഞ്ഞു.
ഉള്ളിയെന്ന പ്രചരണം തന്നെ വേദനിപ്പിച്ചിരുന്നതായി പഴയൊരു അഭിമുഖത്തില്‍ സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ആണ് സുരേന്ദ്രന്റെ രസകരമായ മറുപടി. പശു ഒഴിച്ച് എല്ലാ മാംസ വിഭവങ്ങളും താന്‍ കഴിക്കുമെന്നും ഈ അഭിമുഖത്തില്‍ സുരേന്ദ്രന്‍ പറയുന്നുണ്ട്.