മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്

ശനി, 1 ഓഗസ്റ്റ് 2020 (08:10 IST)
മന്ത്രി കടകംപള്ളിസുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. 
 
ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ താനുള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഞാനടക്കമുള്ളവര്‍ക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ PCR ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് എന്നും മന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്നുമുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസ് നടത്താമെന്ന തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി