മണിയുടെ മരണത്തില്‍ പൊലീസ് ചതിച്ചോ ?; ഇനി പ്രതീക്ഷ ആരില്‍ ? - രാമകൃഷ്‌ണന്‍ തുറന്നടിക്കുന്നു!
മണിയെ ചതിച്ചതാര് ?; നുണപരിശോധന നടത്തിയതാര്‍ക്കു വേണ്ടി - രാമകൃഷ്‌ണന്‍ വ്യക്തമാക്കുന്നു!
നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധനാഫലം ചോദ്യം ചെയ്‌ത് മണിയുടെ കുടുംബം രംഗത്ത്. പൊലീസ് നടത്തിയ പരിശോധനയില്‍ വിശ്വാസമില്ല. സിബിഐ അന്വേഷണത്തില്‍ മാത്രമാണ് വിശ്വാസമുള്ളതെന്നും മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍ വ്യക്തമാക്കി.
മണിയുടെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് നുണപരിശോധനയ്ക് അനുമതി വാങ്ങിയത്.
മണിയുടെ സഹായികളായ മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, മുരുകന്‍, അനീഷ്, വിപിന്‍, അരുണ്‍ എന്നിവരെയാണ് സംശയത്തിന്റെ പേരില്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ വെച്ച് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്.
എന്നാല്‍ കേസ് അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങള്‍ നുണപരിശോധനയില്‍ ലഭിച്ചില്ല. പൊലീസിന് നല്‍കിയ മൊഴിതന്നെയാണ് നുണ പരിശോധനയ്ക്ക് വിധേയരായവര്‍ വീണ്ടും ആവര്‍ത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.