കലാഭവന്‍ മണിയുടെ മരണം; അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്ന് അന്വേഷണസംഘം, ഗുരുതര കരള്‍ രോഗമുള്ള മണിക്ക് മദ്യം നല്‍കിയത് ആരെന്ന് വ്യക്തമായിട്ടില്ല
മദ്യമാണ് ഗുരുതര കരള്‍ രോഗമുള്ള മണിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്
കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാകുമെന്ന് അന്വേഷണസംഘം. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്ന പരിശോധനഫലം പുറത്തുവന്നതോടെ ദുരൂഹത പാതി നീങ്ങി. അവശേഷിക്കുന്നത് മെഥനോള്‍ എങ്ങനെ ശരിരത്തിലെത്തിയെന്ന അന്വേഷണം മാത്രമാണെന്നും പൊലീസ് വ്യക്തമാക്കി.
മണിയുടെ ശരീരത്തില്‍ മെത്തനോളിന്റെ അംശം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഹൈദ്രബാദിലെ പരിശോധനഫലം വ്യക്തമാക്കുന്നത്. അന്വേഷണ സംഘത്തിന് ലഭിച്ച ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ സംഘം വിശകലനം ചെയ്യും. മെത്തനോള്‍ എങ്ങനെ ശരീരത്തില്‍ എത്തിയെന്നും മരിക്കുന്നതിന്റെ തലേദിവസം ഔട്ട് ഹൗസായ പാഡിയില്‍ നടന്ന പാര്‍ട്ടിയില്‍ മണിക്ക് മദ്യം നല്‍കിയത് ആരെന്നും വ്യക്തമാകാനുണ്ട്.
ഈ മദ്യമാണ് ഗുരുതര കരള്‍ രോഗമുള്ള മണിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോഡിന്റെ അന്തിമ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മണിയുടെ മരണം സംബന്ധിച്ച ദുരൂഹതയുടെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം, കീടനാശിനി മണിയുടെ ശരീരത്തില്‍ ഇല്ലായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.