Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാഭവന്‍ മണിയുടെ മകള്‍ ദിലീപിനെ കുറിച്ച് പറഞ്ഞതിങ്ങനെ

കൊച്ചിന്‍ ഹനീഫയുടെ ഭാര്യയും ദിലീപിനെ പിന്തുണച്ചിരുന്നു

കലാഭവന്‍ മണിയുടെ മകള്‍ ദിലീപിനെ കുറിച്ച് പറഞ്ഞതിങ്ങനെ
, ബുധന്‍, 19 ജൂലൈ 2017 (08:47 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ താരത്തെ പിന്തുണച്ച് സിനിമാ മേഖലയിലേയും അല്ലാതെയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതില്‍ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബവും ഉട്ണായിരുന്നു. 
 
തങ്ങള്‍ എന്നും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്നായിരുന്നു അന്ന് കൊച്ചിന്‍ ഹനീഫയുടെ ഭാര്യ പറഞ്ഞത്. മുമ്പ് കലാഭവന്‍ മണിയുടെ മകള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ചില വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. 
 
മണിയുടെ മരണശേഷം സിനിമയില്‍ നിന്നുമുള്ള ആരെങ്കിലും കാണാന്‍ വരാറുണ്ടോ എന്ന ചോദ്യത്തിന് ‘ സിനിമയില്‍ എല്ലാവരും തിരക്കല്ലേ, ആരും വിളിക്കാറില്ല. പക്ഷേ ദിലീപ് അങ്കിള്‍ ഇടക്കിടെ വിളിക്കും. വീട്ടില്‍ വരികയും സംസാരിക്കുകയും ചെയ്യും. അതൊരു വലിയ ആശ്വസമാണ്’. - മണിയുടെ മകള്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരമല്ല? ഉയര്‍ന്നു വരേണ്ടത് കൃഷ്ണാ ലാന്‍ഡ്! - മുഖം മാറുന്ന യുപി!