Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിയുടെ ശരീരത്തില്‍ വിഷമദ്യം: ജാഫര്‍ ഇടുക്കിയേയും സാബുവിനേയും സംശയം, വീണ്ടും എല്ലാവരേയും ചോദ്യം ചെയ്യണമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍

കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കിയേയും തരികിട ബാബുവിനേയും തനിയ്ക്ക് സംശയമുണ്ടെന്ന് മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. മണിയുടെ ശരീരത്തില്‍ വിഷമദ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംശയവുമായി രാമകൃഷ്ണന്‍ രംഗത്തെത്തിയത്.

മണിയുടെ ശരീരത്തില്‍ വിഷമദ്യം: ജാഫര്‍ ഇടുക്കിയേയും സാബുവിനേയും സംശയം, വീണ്ടും എല്ലാവരേയും ചോദ്യം ചെയ്യണമെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍
, ഞായര്‍, 29 മെയ് 2016 (16:04 IST)
കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കിയേയും തരികിട ബാബുവിനേയും തനിയ്ക്ക് സംശയമുണ്ടെന്ന് മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍. മണിയുടെ ശരീരത്തില്‍ വിഷമദ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംശയവുമായി രാമകൃഷ്ണന്‍ രംഗത്തെത്തിയത്.
 
മണി മരിക്കുന്നതിന്റെ തലേന്ന് പാടിയില്‍ വന്നവരില്‍ ആരെങ്കിലും ആയിരിക്കും വിഷമദ്യം കൊണ്ടുവന്നതെന്നും തെളിവ് നശിപ്പിക്കാനാകും തിടുക്കപ്പെട്ട് പാടി വൃത്തിയാക്കിയതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ജാഫര്‍ ഇടുക്കിയും തരികിട സാബുവും അടക്കമുള്ളവരെ സംശയിക്കേണ്ടി വരുമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
 
തന്റെ സഹോദരന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. പാടിയില്‍ ഒരു നാലുകെട്ട് പണിയാന്‍ മണിച്ചേട്ടന്‍ ആഗ്രഹിച്ചിരുന്നു. അതിന് വേണ്ടി തൊട്ടടുത്ത സ്ഥലം വാങ്ങാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനായി പണം കടം കൊടുത്തവരില്‍ നിന്ന് മണി പണം തിരികെ ചോദിച്ചിരുന്നു. ഈ സാമ്പത്തിക ഇടപാടുകളാകാം മണിയുടെ മരണത്തിലേക്ക് നയിച്ചതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മരണത്തില്‍ തനിക്ക് ഇപ്പോഴും സംശയമുണ്ടെന്നും അന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വീണ്ടും ചോദ്യം ചെയ്യമമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
 
Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനഞ്ചുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി: ഒരാള്‍ അറസ്റ്റില്‍, മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്