സുരേഷ് ഗോപിയും താനും തമ്മിലുള്ളത് വര്‍ഷങ്ങളായുള്ള ബന്ധം; ആളുകള്‍ സുരേഷ് ഗോപിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കലാമണ്ഡലം ഗോപി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 20 മാര്‍ച്ച് 2024 (17:07 IST)
സുരേഷ് ഗോപിയും താനും തമ്മിലുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും കലാമണ്ഡലം ഗോപി. പത്മഭൂഷനു വേണ്ടി സുരേഷ് ഗോപിയെ അനുഗ്രഹിക്കണം എന്നു പറഞ്ഞ് ഒരു ഡോക്ടര്‍ വിളിച്ചിരുന്നു. ഇത് മകന് ഇഷ്ടപ്പെട്ടില്ല. അവര്‍ തമ്മില്‍ എന്തെക്കെയോ സംസാരിച്ചു. ഇതിന്റെ പരിഭവത്തിലാണ് മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇത് ഞാന്‍ അറിഞ്ഞപ്പോള്‍ അവനോട് എന്തിനിങ്ങനെ എഴുതിയെന്ന് ചോദിച്ചു. ഉടന്‍ പോസ്റ്റ് നീക്കം ചെയ്തു. സുരേഷ് ഗോപിക്ക് ഇനിയും വരാം, എത്തിയാല്‍ സ്വീകരിക്കും. സുരേഷ് ഗോപിയും ഞാനും തമ്മില്‍ സ്‌നേഹ ബന്ധം ആണ്, അത് രാഷ്ട്രീയത്തിന് ഉപയോഗിക്കേണ്ടതില്ലെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.
 
സുരേഷ് ഗോപി ഒരു കലാകാരനാണ്. അദ്ദേഹം രാഷ്ട്രീയക്കാരനായത് ഇപ്പോഴാണ്. അതിനും മുന്‍പേ ശക്തമായ ബന്ധമുണ്ട്. ഞാനും ഒരു കലാകാരനാണ്. കലാകാരന്മാര്‍ തമ്മിലുള്ള സ്നേഹത്തെ അളന്ന് വിലവെയ്ക്കാന്‍ കഴിയില്ല. സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരൊക്കെയായി വലിയ അടുപ്പമുണ്ട്. സുരേഷ് ഗോപിയെ വിഷമിപ്പിക്കുന്ന ഒന്നും തന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണക്കൊള്ള കേസില്‍ മുരാരി ബാബുവിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു; ഗൂഢാലോചനയിലെ പ്രധാന കണ്ണിയെന്ന് വ്യക്തം

രാത്രി മഴ കനക്കും: പത്തുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

അടുത്ത ലേഖനം
Show comments