കെ.എസ്.യു പ്രവര്‍ത്തകന്‍ കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍; കോളേജില്‍ കച്ചവടം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്

കോളേജ് യൂണിയന്‍ സെക്രട്ടറിയും ഹരിപ്പാട് വെട്ടുവേണി സ്വദേശിയുമായ അഭിരാജ് ആര്‍., കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ആദിത്യന്‍ കെ.സുനില്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു

രേണുക വേണു
ശനി, 15 മാര്‍ച്ച് 2025 (08:39 IST)
കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ എം.ആകാശ് റിമാന്‍ഡില്‍. കൊല്ലം കുളത്തൂപ്പുഴ സ്വദേശിയാണ് 21 കാരനായ ആകാശ്. ഹോസ്റ്റലിലെ ജി2 മുറിയില്‍ നിന്ന് 1.909 കിലോ കഞ്ചാവാണ് പിടികൂടിയത്. 
 
കോളേജിലെ പൂര്‍വ വിദ്യാര്‍ഥി ആഷിക്ക് അറസ്റ്റിലായിട്ടുണ്ട്. ആകാശിനു കഞ്ചാവ് എത്തിച്ചിരുന്നത് ആഷിക്കാണെന്നാണ് വിവരം. കോളേജിനു പുറത്തുള്ളവരാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ വിദ്യാര്‍ഥികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. 

Read Here: 'താന്‍ ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്ന ചെകുത്താന്റെ തന്ത്രം'; 16 ദിവസങ്ങള്‍ക്കു ശേഷം എമ്പുരാന്‍ അപ്‌ഡേറ്റുമായി പൃഥ്വി
 
കോളേജ് യൂണിയന്‍ സെക്രട്ടറിയും ഹരിപ്പാട് വെട്ടുവേണി സ്വദേശിയുമായ അഭിരാജ് ആര്‍., കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ആദിത്യന്‍ കെ.സുനില്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇവരുടെ മുറിയില്‍ നിന്ന് 9.7 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ആകാശ്, അഭിരാജ്, ആദിത്യന്‍ എന്നിവര്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്. 
 
കഞ്ചാവ് കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസും ഡാന്‍സാഫ് സംഘവും കോളേജ് ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

India - USA Trade Deal : ഇന്ത്യ–അമേരിക്ക വ്യാപാര കരാർ: ഏഷ്യയിൽ ഏറ്റവും കുറഞ്ഞ യു.എസ്. തീരുവ ഇന്ത്യയ്ക്ക്

Gold Price Today: അഞ്ച് ദിവസത്തിനിടെ സ്വര്‍ണവില എത്ര കുറഞ്ഞെന്നോ?

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജൂണ്‍ 16 ഒരിക്കലും മറക്കില്ല: ഗാല്‍വാനില്‍ സംഭവിച്ചതിനെ കുറിച്ച് മുന്‍ കരസേനാ മേധാവി നരവാനെ

Rahul Mamkootathil: പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസിന്റെ മൗനാനുവാദം

CJ Roy Death: റോയിയുടെ മുറിയില്‍ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയോ? ഡയറി ആത്മഹത്യക്കുറിപ്പായി പരിഗണിക്കില്ല

അടുത്ത ലേഖനം
Show comments