Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്ട്സാപ്പ് കോളിലൂടെ പണം തട്ടിയ കേസിലെ മുഖ്യ പ്രതി ബംഗളൂരുവിൽ നിന്ന് പിടിയിലായി

Threat Cheating Kollam 
ഭീഷണി തട്ടിപ്പ് കൊല്ലം

എ കെ ജെ അയ്യർ

, വെള്ളി, 14 മാര്‍ച്ച് 2025 (18:33 IST)
കൊല്ലം: വാട്ട്‌സാപ്പ് കോളിലൂടെ ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്നും പണം തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി ബംഗളൂരുവില്‍ നിന്ന് പോലീസ് പിടിയിലായി. തിരുവനന്തപുരം പേട്ട സ്വദേശി മുഹമ്മദ് ഷാ ദര്‍ഷ എന്ന 48 കാരനെ ബംഗളൂരുവില്‍ നിന്ന് കൊല്ലം വെസ്റ്റ് പോലീസാണ് പിടികൂടിയത്.
 
കൊല്ലം സ്വദേശിനിയായ യുവതിയെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ട ശേഷം താന്‍ മുംബൈ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ നിന്നാണെന്നും യുവതിയെ കള്ളപ്പണം വെളുപ്പി ക്കുന്ന സംഘത്തിലെ ആളാണെന്നു സംരയിക്കുന്നതാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി.  യുവതിക്കെതിരെ കേസെടുക്കുമെന്നും അക്കൗണ്ടിലെ പണം റിസര്‍വ് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
 
ഭയന്നു പോയ യുവതി അക്കൗണ്ടിലുണ്ടായിരുന്ന 5 ലക്ഷം രൂപാ പ്രതികള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. പണം നഷ്ടപ്പെട്ടതോടെ ചതി മനസിലാക്കിയ യുവതി പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി അരുണിനെ (25) പിടി കൂടിയതിന തുടര്‍ന്നാണ് മറ്റു നാലു പേരെയും ഇപ്പോള്‍ മുഹമ്മദ് ഷാദര്‍ഷയേയും പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു കൂട്ടു പ്രതികളെയും പിടികൂടാന്‍ കൊല്ലം വെസ്റ്റ് പോലീസ് എച്ച്.എസ്.ഒ ഫയാസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, യുവതിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു