Webdunia - Bharat's app for daily news and videos

Install App

കേരള തീരത്ത് ഇന്ന് ഉച്ചമുതല്‍ റെഡ് അലര്‍ട്ട്!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (14:52 IST)
കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.
തിരുവനന്തപുരം: പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെ
കൊല്ലം: ഇരവിപുരം മുതല്‍ ആലപ്പാട് വരെ
കന്യാകുമാരി: കൊളച്ചില്‍ മുതല്‍ കുറുമ്പനൈ വരെ 
ലക്ഷദ്വീപ്, തിരുനെല്‍വേലി, തൂത്തുക്കുടി തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 
 
ഇന്ന് ഉച്ചയ്ക്ക് 02.30 മുതല്‍ നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കാനും ഇന്ന് വൈകുന്നേരം 5.30 മണിയോട് കൂടി ശക്തി പ്രാപിയ്ക്കാനും സാധ്യത.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. കചഇഛകട മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിനയാകാതിരിക്കാന്‍ നിലപാടില്‍ മാറ്റം വരുത്തി സര്‍ക്കാര്‍; ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും

രേണുകാ സ്വാമി കൊലക്കേസില്‍ കന്നട നടന്‍ ദര്‍ശന് ജാമ്യം നിഷേധിച്ച് കോടതി

India- Canada row updates: ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ, നിജ്ജർ കൊലപാതകത്തിൽ ശക്തമായ തെളിവുകളെന്ന് ട്രൂഡോ, നിഷേധിച്ച് ഇന്ത്യ

ITBP Driver Recruitment: പത്താം ക്ലാസ് കഴിഞ്ഞവരാണോ? ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ആര്‍മിയില്‍ തൊഴില്‍ അവസരം

കൊച്ചുവേളി ഇനിമുതല്‍ തിരുവനന്തപുരം നോര്‍ത്ത്, നേമം സൗത്ത്; റെയില്‍വെ സ്റ്റേഷനുകളുടെ പേരുമാറ്റം നിലവില്‍ വന്നു

അടുത്ത ലേഖനം
Show comments