Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂനമർദ്ദം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala rain news
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
 
 ഇന്ന് ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം,കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച ഇടുക്കി,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
 
ഇന്ന് പാലക്കാട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി,പാലക്കാട്,കോഴിക്കോട്,വയനാട്,കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍,കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിലും ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനത്തിന് നല്‍കണമെന്ന് കുറിപ്പ്; ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും മക്കളും ആത്മഹത്യ ചെയ്ത നിലയില്‍