Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നരക്കൊല്ലം യുവതിയെ ഒളിപ്പിച്ച അയല്‍ക്കാരന്‍ അറസ്റ്റില്‍

ഒന്നരക്കൊല്ലം യുവതിയെ ഒളിപ്പിച്ച അയല്‍ക്കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, വെള്ളി, 4 ഡിസം‌ബര്‍ 2020 (16:02 IST)
മലപ്പുറം: യുവതിയെ ഒന്നരക്കൊല്ലം ഒളിവില്‍ പാര്‍പ്പിച്ചിരുന്ന അയല്‍ക്കാരനായ 48 കാരനെ പോലീസ് അറസ് ചെയ്തു. പുത്തനത്താണി സ്വദേശിനിയായ പള്ളിപ്പറമ്പില്‍ സുലൈഖ എന്ന 38 കാരിയെ അയല്‍ക്കാരനായ എരഞ്ഞിക്കല്‍ അബ്ദുല്‍ സലാമാണ് ഒളിപ്പിച്ചത്.
 
ഒന്നര കൊല്ലം മുമ്പ് മൂന്നു ചെറിയ മക്കളെയും അന്ധനായ ഭര്‍ത്താവിനെയും ഉപേക്ഷിച്ച ശേഷമാണ് വളാഞ്ചേരിയില്‍ നിന്ന് ഇവരെ കാണാതായത്. സുലൈഖയെ കാണാനില്ലെന്ന് അബ്ദുല്‍ സലാം തന്നെയാണ്  പോലീസില്‍ പരാതി നല്‍കിയതും. എന്നാല്‍ ഇയാള്‍ തന്നെയായിരുന്നു യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നതും.
 
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഒടുവില്‍ അബ്ദുല്‍ സലാമിനെയും യുവതിയെയും കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. കല്‍പകഞ്ചേരി സി.ഐ റിയാസ് രാജയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ്: ഡിസംബര്‍ ആറ് വൈകിട്ട് ആറുമുതല്‍ 48 മണിക്കൂര്‍ സമയം സമ്പൂര്‍ണ മദ്യനിരോധനം