രാജ്യാന്തര ചലച്ചിത്ര മേള റദ്ദാക്കിയത് അക്കാദമി അറിയാതെയെന്ന് കമൽ

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (18:49 IST)
തിരുവനന്തപുരം: അന്താരാഷ്ട്ര ചലചിത്രമേള റദ്ദാക്കിയ തീരുമാനം അക്കാദമിയുമായി ആലോചിക്കാതെയാണെന്ന് ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഡെലിഗേറ്റ് രജിസ്ട്രേഷൻ തുകയും മറ്റു ഫണ്ടുളും ഉപയോഗിച്ച് ചലച്ചിത്രമേള നടത്താനാകുമോ എന്ന് പറിശോധിക്കുമെന്നും എന്നും കമൽ വ്യക്തമാക്കി 
 
23ആമത് അന്താരാഷ്ട്ര ചലച്ചിത്രോൽത്സവത്തിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ആർഭാടങ്ങളില്ലാതെ ചെറിയ രീതിയിൽ ചലച്ചിത്രമേള നടത്താനാകുമോ എന്ന് പരിശോധിക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാരിന്റേതാണെന്നും കമൽ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പി കെ ശശിക്കെതിരായ പരാതിയിൽ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ജസ്റ്റിസ് കെമാൽ പാഷ