Webdunia - Bharat's app for daily news and videos

Install App

തെറ്റിദ്ധാരണ ഞങ്ങൾക്കല്ല മേജർ രവിക്ക്, ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയവർ ദേശസ്നേഹം പഠിപ്പിക്കേണ്ട: തുറന്നടിച്ച് കമൽ

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2019 (20:50 IST)
പൗരത്വ ഭേതഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച സാംസ്‌കാരിക പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ കമൽ. മതത്തിന്റെ പേരിലുള്ള വേർതിരിവിനെതിരെയാണ് സമരം എന്നും ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയ പാരമ്പര്യമുള്ളവർ കലാകാരൻമാരെ ദേശസ്നേഹം പഠിപ്പിക്കേണ്ട എന്നും കമൽ പറഞ്ഞു. 
 
മാതൃഭൂമി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് കമൽ സംഘപരിവാറിനെതിരെ തുറന്നടിച്ചത്. 'ഞങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് മേജർ രവിയെ പോലുള്ളവർ പറയുന്നത്. യഥാർത്ഥത്തിൽ അവർക്കാണ് തെറ്റിദ്ധാരണ. ഞങ്ങൾക്ക് രാഷ്ട്രീയമുണ്ട് എന്നാണ് അദ്ദേഹത്തെ മറ്റൊരു വാദം. 
 
അദ്ദേഹത്തിന് രാഷ്ട്രിയം ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത്. ഞങ്ങൾക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. കലാകാരൻമാർക്ക് രാഷ്ട്രീയ പാടില്ലാ എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്, പക്ഷേ അത് ബിജെപിയോടുള്ള വിരോധമല്ല. അങ്ങനെയായിരുന്നെകിൽ. ഒരു പാർട്ടി കൊടിക്ക് കീഴിൽ ഞങ്ങൾ അണിനിരക്കുമായിരുന്നു. അതല്ലോ ഉണ്ടായത്.
 
സമരത്തിൽ പങ്കെടുത്തവർ രാജ്യത്തോട് കൂറില്ലാത്തവരാണ് കുമ്മനം രാജശേഖരൻ പറഞ്ഞ് കേട്ടപ്പോൾ യഥാർത്ഥത്തിൽ ചിരിയാണ് വന്നത്. കലാകാരൻമാരുടെ രാജ്യസ്നേഹം അളക്കാനുള്ള മീറ്റർ ബിജെപിയുടെ കയ്യിലാണോ ഉള്ളത്. ബ്രിട്ടീഷുകാരന്റെ ചെരിപ്പ് നക്കിയ പ്രത്യയ ശസ്ത്രത്തിൽ വിശ്വസിക്കുന്നവർക്ക് അങ്ങനയെ പറയാനാകു. ഞങ്ങളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചാലേ ഗോഡ്‌സെ രാജ്യ സ്നേഹിയെന്ന് പറയുന്നവർക്ക് രാജ്യത്ത് നിലനിൽപ്പൊള്ളു' കമൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments